'ഇരുപതില്‍ നില്‍കില്ല എന്നു കണ്ടാണ്, മുന്നൂറ് പേര്‍ ആവട്ടെ എന്ന് തീരുമാനിച്ചതെ'ന്ന് മുഖ്യമന്ത്രി

Update: 2021-05-12 14:27 GMT

തിരുവനന്തപുരം: കെആര്‍ ഗൗരിയമ്മയുടേയും ആര്‍ ബാലകൃഷ്ണപിള്ളയുടേയും മരണാനന്തര ചടങ്ങില്‍ ആളുകള്‍ കൂട്ടം കൂടിയതും മുഖ്യമന്ത്രി കൂടി പങ്കെടുത്തതും വിവാദമായ പശ്ചാത്തലത്തില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.


'നമ്മുടെ കുടുംബത്തില്‍ ഒരാള്‍ മരണപ്പെട്ടാല്‍, അതില്‍ പങ്കെടുക്കുക എന്നതിനാലാണ്, 20 പേര്‍ എന്ന മട്ടില്‍ ആക്കിയത്. അത് ഇരുപതില്‍ നില്‍കില്ല എന്നു കണ്ടാണ്, ഒരു മുന്നൂറ് പേര്‍ ആവട്ടെ എന്ന് തീരുമാനിച്ചത്. നാട്ടില്‍ ധാരാളം പേര്‍ സ്വന്തം കുടുംബാംഗത്തെ പോലെയാണ് ഗൗരിയമ്മയെ കാണുന്നത്. അവര്‍ക്ക് അന്ത്യോപചാരം അര്‍പ്പിക്കുക എന്നത് നമ്മുടെ നാടിന്റെ ദീര്‍ഘകാല സംസ്‌കാരത്തിന്റെ ഭാഗമാണ്. അതില്‍ വലിയ തടസ്സം വേണ്ട എന്ന തീരുമാനിച്ചാണ് 300പേര്‍ എന്ന നമ്പര്‍ നിശ്ചയിച്ച് കൊടുത്തത്. അത് കഴിയാവുന്നത്ര പാലിക്കാന്‍ തന്നെയാണ് സര്‍ക്കാര്‍ ശ്രമിച്ചത്. എന്നാല്‍ ആളുകള്‍ അവരുടെ വികാരങ്ങള്‍ക്ക് അനുസരിച്ച് തള്ളിക്കേറുന്ന നിലയുണ്ടായിട്ടുണ്ടാവാം. ഒരു ബലപ്രയോഗത്തിലൂടെ അതിനെ നിയന്ത്രിച്ചാല്‍, അതിനെതിരേ നിങ്ങള്‍ തന്നെ രംഗത്ത് വരും എന്ന് ഉറപ്പാണ്. ആരും അതിന് എതിര് പറയുക മാത്രമേ ചെയ്യൂ. അതുകൊണ്ടാണ് നാടിന്റെ പൊതു സാഹചര്യത്തിനനുസരിച്ചുള്ള നില സ്വീകരിച്ചത്'- മുഖ്യമന്ത്രി പറഞ്ഞു.

ഭരണകര്‍ത്താക്കള്‍ക്ക് ഒരു നീതിയും സാധരണക്കാര്‍ക്ക് മറ്റൊന്നും എന്ന നിലയിലാണ് സാമൂഹ്യമാധ്യമങ്ങളില്‍ ഈ വിഷയം ചര്‍ച്ചയായത്.

Tags:    

Similar News