പൗരത്വനിയമം നടപ്പാക്കില്ലെന്ന പ്രഖ്യാപനം ആവര്‍ത്തിച്ച് മുഖ്യമന്ത്രി

Update: 2022-06-02 15:21 GMT

തിരുവനന്തപുരം: പൗരത്വനിയമം നടപ്പാക്കില്ലെന്ന മുന്‍നിലപാടില്‍ കേരള സര്‍ക്കാര്‍ ഉറച്ചുനില്‍ക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ സമാനപന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

പൗരത്വനിയമം മതനിരപേക്ഷതയ്ക്ക് എതിരാണെന്നും മതമല്ല പൗരത്വത്തിന്റെ മാനദണ്ഡമെന്നും ഭരണഘടനയെ അടിസ്ഥാനപ്പെടുത്തിയ നിലപാടാണ് സര്‍ക്കാര്‍ എടുക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.

ഹിന്ദുത്വ അജണ്ടയുടെ ഭാഗമായി രാജ്യത്തെ മുസ് ലിം ആരാധനാലയങ്ങളില്‍ നടക്കുന്ന സര്‍വേ കേരളത്തില്‍ നടത്താന്‍ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി ഉറപ്പുനല്‍കി. 

Tags:    

Similar News