പേ വിഷ ബാധ: വാക്‌സിന് ഗുണനിലവാരമുണ്ടെന്ന് ആരോഗ്യമന്ത്രി; പഠിക്കാന്‍ സമിതിയെ നിശ്ചയിക്കണമെന്ന് തിരുത്തി മുഖ്യമന്ത്രി

സംസ്ഥാനത്ത് ഈ വര്‍ഷം പേവിഷ ബാധയേറ്റ് 20 പേര്‍ മരിച്ചെന്ന് മന്ത്രി

Update: 2022-08-30 06:29 GMT

തിരുവനന്തപുരം: തെരുവ് നായ ശല്യം നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം. വാക്‌സിന്റെ ഗുണനിലവാരത്തില്‍ ആശങ്കയുണ്ടെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്‍ നിയമസഭയില്‍ പറഞ്ഞു. ഗുണനിലവാരമില്ലാത്ത വാക്‌സിന്‍ വിതരണം ചെയ്തിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. എന്നാല്‍ ഗുണനിലവാരം പഠിക്കാന്‍ വിദഗ്ധ സമിതിയെ ആരോഗ്യവകുപ്പ് നിയോഗിക്കണമെന്ന് വീണാ ജോര്‍ജിനെ തിരുത്തി മുഖ്യമന്ത്രി നിര്‍ദേശിച്ചു.

അതേസമയം, സംസ്ഥാനത്ത് ഈ വര്‍ഷം പേവിഷ ബാധയേറ്റ് 20 പേര്‍ മരിച്ചുവെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിയമസഭയില്‍ പറഞ്ഞു. ഇതില്‍ 15 പേര്‍ വാക്‌സിനെടുത്തിട്ടില്ലെന്നും മന്ത്രി സഭയെ അറിയിച്ചു. തെരുവ് നായ ശല്യം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ അടിയന്തരപ്രമേയ നോട്ടീസില്‍ സംസാരിക്കുകയിരുന്നു മന്ത്രി. പികെ ബഷീറാണ് നോട്ടീസ് നല്‍കിയത്. 

Tags: