സിഎം രവീന്ദ്രനെ നിലനിര്‍ത്തി; മുഖ്യമന്ത്രിയുടെ പെഴ്‌സനല്‍ സ്റ്റാഫ് അംഗങ്ങളെ നിയമിച്ച് ഉത്തരവായി
രാജ്യസഭാംഗമായിരുന്ന കെ കെ രാഗേഷിനെ നേരത്തെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചിരുന്നു. പൊളിറ്റിക്കല്‍ സെക്രട്ടറി പുത്തനത്ത് ദിനേശനെ തുടരാനും തീരുമാനിച്ചിരുന്നു.
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പെഴ്‌സനല്‍ സറ്റാഫ് അംഗങ്ങളെ നിയമിച്ച് ഉത്തരവിട്ടു. സിഎം രവീന്ദ്രനെതിരേ ആരോപണങ്ങളുണ്ടായെങ്കിലും അദ്ദേഹത്തെ ഇക്കുറിയും നിലനിര്‍ത്തി. രാജ്യസഭാംഗമായിരുന്ന കെ കെ രാഗേഷിനെ നേരത്തെ തന്നെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചിരുന്നു. പൊളിറ്റിക്കല്‍ സെക്രട്ടറി പുത്തനത്ത് ദിനേശനെ തുടരാനും നേരത്തെ തീരുമാനിച്ചിരുന്നു. എംസി ദത്തനെ സയന്റ്‌സ് മെന്ററായി നിലനിര്‍ത്തി.
എംസി ദത്തന്‍-സയന്റ്‌സ് മെന്റര്‍
എന്‍ പ്രഭാവര്‍മ-മീഡിയ സെക്രട്ടറി
പിഎം മനോജ്-പ്രസ് സെക്രട്ടറി
അഡ്വ.എ രാജശേഖരന്‍ നായര്‍-സ്‌പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറി
സിഎം രവീന്ദ്രന്‍,പി ഗോപന്‍, ദിനേശ് ഭാസ്‌കര്‍ -അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറിമാര്‍
എ സതീഷ് കുമാര്‍, സാമുവേല്‍ ഫിലിറ്റ് മാത്യു -അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിമാര്‍
വിഎം സുനീഷ്-പെഴ്‌സനല്‍ അസിസ്റ്റന്റ്
ജികെ ബാലാജി-അഡീഷനല്‍ പിഎ