സി എഫ് തോമസിന്റെ വേര്‍പാടില്‍ മുഖ്യമന്ത്രി അനുശോചിച്ചു

Update: 2020-09-27 06:06 GMT
തിരുവനന്തപുരം: കേരള കോണ്‍ഗ്രസ്-എം മുതിര്‍ന്ന നേതാവ് സി.എഫ്. തോമസിന്റെ വേര്‍പാടില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. നാലു പതിറ്റാണ്ടായി നിയമസഭാംഗമായി പ്രവര്‍ത്തിക്കുന്ന അദ്ദേഹം, നാടിന്റെ വികസനത്തിന് വേണ്ടി രാഷ്ട്രീയത്തിന് അതീതമായി എല്ലാവരുമായും യോജിക്കാന്‍ തയാറായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.


പൊതുപ്രവര്‍ത്തനത്തില്‍ ധാര്‍മിക മൂല്യങ്ങള്‍ക്ക് അദ്ദേഹം വലിയ കല്‍പ്പിച്ചു. കുറച്ചു കാലമായി രോഗബാധിതനായിരുന്ന അദ്ദേഹം ആരോഗ്യപ്രശ്‌നങ്ങളെ അവഗണിച്ച് പൊതുപ്രവര്‍ത്തനം തുടരുകയായിരുന്നു. പതിറ്റാണ്ടുകളായി സി.എഫുമായി അടുത്ത ബന്ധമുണ്ട്. രാഷ്ട്രീയ പ്രവര്‍ത്തനത്തിലെന്ന പോലെ പെരുമാറ്റത്തിലും അദ്ദേഹം അങ്ങേയറ്റം മാന്യത പുലര്‍ത്തി. നിര്യാണം മൂലം അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും സുഹൃത്തുകള്‍ക്കുമുള്ള ദു:ഖത്തില്‍ പങ്കുചേരുന്നതായി മുഖ്യമന്ത്രി വ്യക്തമാക്കി.