'ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന സംഘടനയായി ഇതേവരെ നമ്മുടെ നാട് കണക്കാക്കിയിട്ടില്ല'- ആയുഷ് മരുന്ന് വിതരണത്തില്‍ സേവാഭാരതിയെ ഒഴിവാക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സേവഭാരതിയെ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന സംഘടനയായി ഇതേവരെ നമ്മുടെ നാട് കണക്കാക്കിയിട്ടില്ലെന്നും ആയുഷ് മരുന്ന് വിതരണത്തില്‍ നിന്ന് സേവാഭാരതിയെ ഒഴിവാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
'സാധാരണ നിലയ്ക്ക് ആയൂര്‍വേദമരുന്നുകള്‍ ഏറ്റവും വിശ്വസ്തതയോടെ നിര്‍മാണവും വിതരണവും നടത്തുന്ന സ്ഥാപനം ഔഷധിയാണ്. അത്തരം സ്ഥാപനങ്ങളെയാണ് ഈ കാര്യങ്ങള്‍ ഏല്‍പിക്കുന്നത് ഉചിതമായിട്ടുള്ളത്. പറയുന്ന സംഘടന, ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന സംഘടനയായി ഇതേവരെ നമ്മുടെ നാട് കണക്കാക്കിയിട്ടില്ല. അത് കൊണ്ട് ഏറ്റവും നല്ലത് ഔഷധിയെപ്പോലുള്ള സ്ഥാപനങ്ങളെ ഏല്‍പിക്കുന്നതാണ്. ഇത്തരം സംഘടനകളെ ഒഴിവാക്കുന്നതുമായിരിക്കും'-മുഖ്യമന്ത്രി പറഞ്ഞു.
മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
കൊവിഡിനുള്ള ആയുഷ് മരുന്നുകള്‍ വിതരണം ചെയ്യാന്‍ സംഘപരിവാര സംഘടനയായ സേവാഭാരതിയെ കേന്ദ്രസര്‍ക്കാര്‍ ഏല്‍പിച്ചിരുന്നു.