ശിവഗിരി മഠത്തിലെ പദ്ധതികളുടെ നിര്‍മാണ തടസ്സം നീക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം

Update: 2021-01-21 16:20 GMT

ശിവഗിരി: ശിവഗിരി മഠത്തിലെ വിവിധ പദ്ധതികളുടെ നിര്‍മാണ ജോലികള്‍ക്കുണ്ടായ തടസ്സം നീക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കി. മുനിസിപ്പാലിറ്റി ഇതിനാവശ്യമായ തീരുമാനമെടുത്ത് സമയബന്ധിതമായി നിര്‍മാണ പ്രവര്‍ത്തനം പൂര്‍ത്തീകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യംചര്‍ച്ച ചെയ്യാന്‍ വിളിച്ച ബന്ധപ്പെട്ടവരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍. എ.സി. മൊയ്തീന്‍, വി. ജോയ് എം.എല്‍.എ, മുനിസിപ്പല്‍ ചെയര്‍മാന്‍ കെ.എം. ലാജി, ശിവഗിരി മഠം ജനറല്‍ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, തദ്ദേശ സ്വയം ഭരണ അര്‍ബന്‍ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ തുടങ്ങിയവര്‍ പങ്കെടുത്തു.

Tags:    

Similar News