തിരുവനന്തപുരം: വിക്രം സാരാഭായ് സ്‌പേസ് സെന്ററിന്റെ മുന്‍ ഡയറക്ടര്‍ എസ്. രാമകൃഷ്ണന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. ഐഎസ്ആര്‍ഒയുടെ പ്രഗത്ഭ ശാസ്ത്രജ്ഞരില്‍ ഒരാളായ അദ്ദേഹം ലോഞ്ച് വെഹിക്കിള്‍ സാങ്കേതികവിദ്യയില്‍ അഗ്രഗണ്യനായിരുന്നു. എസ്എല്‍വി-3 വികസിപ്പിക്കുന്നതില്‍ അബ്ദുല്‍ കലാമിനോടൊപ്പം നിര്‍ണായക പങ്കുവഹിച്ച അദ്ദേഹം, പിഎസ്എല്‍വി പദ്ധതിയിലും ജിഎസ്എല്‍വി മാര്‍ക്ക്-3 ആവിഷ്‌ക്കരിക്കുന്നതിലും വലിയ സംഭാവനകള്‍ നല്‍കിയ ശാസ്ത്രജ്ഞനാണെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.