ഇനി ജോലി നേടാനും 'ക്ലബ് ഹൗസ്'

Update: 2021-06-14 12:35 GMT

ചെന്നൈ: പുതുമുഖ സാമൂഹ്യമാധ്യമമായ ക്ലബ് ഹൗസ് ജോലിക്കാരെ തിരഞ്ഞെടുക്കാനുള്ള മാധ്യമമായി ഉപയോഗിക്കുകയാണ് തമിഴ്‌നാട്ടിലെ ചില കമ്പനികള്‍. തമിഴ്നാട്ടിലെ സ്റ്റാര്‍ട്ട് അപ്പുകള്‍ ഉള്‍പ്പെടെയുള്ള അഞ്ച് കമ്പനികളാണ് ക്ലബ്ഹൗസിലൂടെ ഉദ്യോഗാര്‍ത്ഥികളെ ക്ഷണിച്ചത്. 'ഗിഗ് ഹയറിങ്' എന്നക്ലബ് ഹൗസ് ഗ്രൂപ്പ് വഴിയാണ് ജോലിക്കാരെ തേടിയത്. നൂറിലധികം ജോബ് ഓഫറുകളാണ് കമ്പനികള്‍ മുന്നോട്ട് വെച്ചത്.

പലരും ജോലി തേടുന്ന സന്ദര്‍ഭത്തിലാണ് ഇത്തരമൊരു നീക്കം നടത്തിയതെന്ന് കമ്പനികള്‍ പ്രതികരിച്ചു. കമ്പനിയുടെ സ്ഥാപകരും അവരുടെ എച്.ആര്‍. ജീവനക്കാരും ചേര്‍ന്ന് ക്ലബ്ഹൗസില്‍ കയറി ജോലി ഒഴിവുകളെ കുറിച്ച് വിവരിക്കുകയായിരുന്നു. സംശയനിവാരണത്തിനും അവസരം നല്‍കിയിരുന്നു. ഇതില്‍ നിന്ന് താല്‍പര്യമുള്ളവരെ അടുത്ത ഘട്ടത്തിലേക്ക് തെരഞ്ഞെടുക്കുകയായിരുന്നു.

കൊവിഡ് 19നെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയില്‍ ജോബ് ഫെയറുകളും കാംപസ് റിക്രൂട്ട്‌മെന്റുകളും നടത്താന്‍ സാധിക്കാത്തതിനാലാണ് ഇത്തരമൊരു നീക്കം നടത്തിയതെന്ന് ടെണ്ടര്‍കട്ട്‌സ് സി.ഇ.ഒയും സ്ഥാപകനുമായ നിഷാന്ത് ചന്ദ്രന്‍ പറയുന്നു. അതിനാലാണ് ക്ലബ് ഹൗസ് ഉപയോഗിച്ചതെന്നും ഇദ്ദേഹം സൂചിപ്പിച്ചു.

Tags:    

Similar News