മഹാരാഷ്ട്രയില്‍ മേഘവിസ്‌ഫോടനം; ഒരുമരണം

Update: 2025-09-17 05:42 GMT

ജല്‍ഗാവ്: മഹാരാഷ്ട്രയില്‍ മേഘവിസ്‌ഫോടനത്തില്‍ ഒരുമരണം. 452 വീടുകള്‍ വെള്ളത്തിനടിയിലായി. ജല്‍ഗാവില്‍ ഏകദേശം 2500 ഹെക്ടര്‍ ഭൂമിക്ക് കേടുപാടുകള്‍ സംഭവിച്ചതായാണ് റിപോര്‍ട്ട്. ഏകദേശം 250 കന്നുകാലികള്‍ ചത്തുവെന്നും ഏകദേശം 1800 മൃഗങ്ങള്‍ മരിച്ചതായും റിപോര്‍ട്ടുണ്ട്.

'ജല്‍ഗാവിലും സമീപ പ്രദേശങ്ങളിലും മേഘവിസ്‌ഫോടന സാഹചര്യം ഉടലെടുത്തു... ഇതുമൂലം, സ്വതന്ത്രമായി ഒഴുകുന്ന നദികളിലും അഴുക്കുചാലുകളിലും ജലനിരപ്പ് ഉയര്‍ന്നു.വെള്ളം സമീപത്തെ വീടുകളില്‍ കയറി, 10 ഗ്രാമങ്ങളെ ബാധിച്ചു,'ജില്ലാ കലക്ടര്‍ അറിയിച്ചു.

അതേസമയം, ജല്‍ഗാവില്‍ കനത്ത മഴയില്‍ നാശനഷ്ടങ്ങള്‍ ഉണ്ടായ പ്രദേശങ്ങളിലെ നാശനഷ്ടങ്ങള്‍ മഹാരാഷ്ട്ര ജലവിഭവ ദുരന്തനിവാരണ മന്ത്രി ഗിരീഷ് മഹാജന്‍ വിലയിരുത്തി. ജില്ലയിലെ നാല് താലൂക്കുകളില്‍ രണ്ട് ദിവസമായി കനത്ത മഴ തുടരുന്നതിനാല്‍ കര്‍ഷകര്‍ക്ക് കനത്ത നാശനഷ്ടമുണ്ടായതായി മഹാജന്‍ പറഞ്ഞു. നാശനഷ്ടങ്ങള്‍ സംഭവിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ കഴിയുന്ന തരത്തില്‍ എത്രയും വേഗം സര്‍വേ നടത്താന്‍ എല്ലാ ഉദ്യോഗസ്ഥരോടും നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

Tags: