ജെഎന്‍യുവില്‍ ഐസ പ്രവര്‍ത്തകനെതിരേ സഹപാഠിയുടെ ലൈംഗികാക്രമണ പരാതി

Update: 2022-05-30 02:13 GMT

ന്യൂഡല്‍ഹി: ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാലയില്‍ ഐസ പ്രവര്‍ത്തകനായ വിദ്യാര്‍ത്ഥിക്കെതിരേ ലൈംഗികാക്രമണ പരാതി. സഹപാഠി തന്നെയാണ് പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ പോലിസ് കേസെടുത്തു.

ജെഎന്‍യുവില്‍ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് പരാതി നല്‍കിയതെന്നും അതേ ക്ലാസിലെ വിദ്യാര്‍ത്ഥിയാണ് പ്രതിയെന്നും ഡല്‍ഹി പോലിസ് ട്വീറ്റ് ചെയ്തു.

അന്വേഷണം പുരോഗമിക്കുന്നു.

അതേസമയം ലൈംഗികാക്രമണ പരാതി ജെന്‍ഡര്‍ സെന്‍സറ്റീവ് കമ്മിറ്റിക്ക് നല്‍കിയിരുന്നെന്നും പ്രതി സംഘടനാഭാരവാഹിത്വത്തിലില്ലെന്നും ഐസ ഭാരവാഹികള്‍ പറഞ്ഞു.

പ്രതി സമ്മതമില്ലാതെ അനുചിതമായി സ്പര്‍ശിക്കുകയും പിന്നില്‍ നിന്ന് ബലമായി പിടിക്കുകയും ചെയ്തുവെന്ന് പെണ്‍കുട്ടിയും സുഹൃത്തുക്കളും നല്‍കിയ പ്രസ്താവനയില്‍ പറയുന്നു.

പരാതി നല്‍കാനിടയുണ്ടെന്ന് അറിഞ്ഞ പ്രതി പെണ്‍കുട്ടിക്കെതിരേ അപവാദപ്രചാരണവും നടത്തിയിരുന്നുവത്രെ.

Tags: