മഴ കനക്കുന്നു; സംസ്ഥാനത്ത് 12 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

Update: 2022-08-03 01:19 GMT

തിരുവനന്തപുരം: സംസ്ഥാനത്തെ പന്ത്രണ്ട് ജില്ലകളില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് അതത് ജില്ലകളിലെ കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. തിരുവന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, കോഴിക്കോട്, മലപ്പുറം, പാലക്കാട്, വയനാട് ജില്ലകളിലാണ് അവധി നല്‍കിയിരിക്കുന്നത്.

പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാനപങ്ങള്‍ക്കും അവധി ബാധകമാണ്.

കേരള എംജി, കോഴിക്കോട്, കാലടി സര്‍വകലാശാലകളില്‍ ഇന്ന് നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു.