പട്ടാമ്പിയില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിക്ക് ക്രൂര മര്‍ദ്ദനം; കണ്ണിന് ഗുരുതര പരിക്ക്

Update: 2026-02-15 09:29 GMT

പാലക്കാട്: പാലക്കാട് ജില്ലയിലെ പട്ടാമ്പിയില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിക്ക് ക്രൂരമായി മര്‍ദ്ദനമേറ്റു. പട്ടാമ്പി ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ഥിയായ മുഹമ്മദ് അബിസിനാണ് മര്‍ദ്ദനമേറ്റത്.

സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥികളും പത്താം ക്ലാസ് വിദ്യാര്‍ഥികളും തമ്മില്‍ മുന്‍പേ ഉണ്ടായിരുന്നു. ഇതിനിടെ പുറത്തുനിന്നെത്തിയ ചിലരാണ് വിദ്യാര്‍ഥിയെ ആക്രമിച്ചത്. മര്‍ദ്ദനത്തില്‍ വിദ്യാര്‍ഥിയുടെ കണ്ണിന് ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികില്‍സയിലാണ്. സംഭവത്തില്‍ പട്ടാമ്പി പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Tags: