തമിഴ്‌നാട്ടില്‍ 12ാം ക്ലാസ് വിദ്യാര്‍ത്ഥിനി ഹോസ്റ്റലില്‍ ആത്മഹത്യ ചെയ്തു; രണ്ട് ആഴ്ചയ്ക്കുള്ളില്‍ രണ്ടാമത്തെ ആത്മഹത്യയെന്ന് റിപോര്‍ട്ട്

Update: 2022-07-25 09:19 GMT

തിരുവളളുവര്‍: തമിഴ്‌നാട്ടില്‍ തിരുവള്ളുവര്‍ ജില്ലയില്‍ 12ാം ക്ലാസ് വിദ്യാര്‍ത്ഥിനി സ്‌കൂള്‍ ഹോസ്റ്റലില്‍ ആത്മഹത്യ ചെയ്തു. രണ്ടാഴ്ചയ്ക്കുള്ളില്‍ ഉണ്ടാകുന്ന രണ്ടാമത്തെ ആത്മഹത്യയാണ് ഇത്. ആത്മഹത്യാകുറിപ്പ് കണ്ടെത്തിയിട്ടില്ല. അന്വേഷണം നടക്കുന്നു.

തൂങ്ങിമരിക്കുകയായിരുന്നുവെന്നാണ് കരുതുന്നതെന്നും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ലെന്നും എസ് പി സെഫാസ് കല്യാണ്‍ പറഞ്ഞു. കേസ് സിബി സിഐഡിയെ ഏല്‍പ്പിച്ചു.

രക്ഷകര്‍ത്താക്കളുടെയും മാതാപിതാക്കളുടെയും പ്രതിഷേധം ശക്തമായതോടെ പ്രദേശത്ത് സുരക്ഷ ശക്തമാക്കി.

തിരുട്ടണിയിലെ സരള എന്ന വിദ്യാര്‍ത്ഥിയാണ് ആത്മഹത്യ ചെയ്തത്. സ്‌കൂൡും സരളയുടെ ഗ്രാമത്തിലും സുരക്ഷ ശക്തമാക്കി.

രണ്ടാഴ്ചയ്ക്കു മുമ്പ് സമാനമായ സാഹചര്യത്തില്‍ മറ്റൊരു 12 വയസ്സുകാരി മരിച്ചിരുന്നു. കള്ളക്കുറിച്ചി ജില്ലയിലെ സ്‌കൂളിലാണ് ആദ്യ മരണം സംഭവിച്ചത്.

പഠിപ്പില്‍ മികവില്ലാത്തതിന്റെ പേരില്‍ സ്‌കൂള്‍ അധികതര്‍ ദ്രോഹിച്ചുവെന്നാണ് ആത്മഹത്യാകുറിപ്പിലുള്ളത്. ഇതിനെതിരേ പ്രതിഷേധിച്ചവര്‍ 15 ബസ്സുകള്‍കള്‍ക്ക് തീകൊളുത്തി.

മദ്രാഹ് ഹൈക്കോടതി പ്രശ്‌നത്തില്‍ ഇടപെട്ട് റിപോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.