ശ്രീനഗറില്‍ ഏറ്റുമുട്ടല്‍: ഒരാള്‍ കൊല്ലപ്പെട്ടു

Update: 2020-12-30 04:24 GMT

ശ്രീനഗര്‍: ശ്രീനഗറിലെ ലവപോറ പ്രദേശത്ത് സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടു. മരിച്ചയാളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ലെന്ന് കശ്മീര്‍ സോണ്‍ പോലിസ് പറഞ്ഞു. ഏറ്റുമുട്ടല്‍ തുടരുകയാണ്.

''ശ്രീനഗറില്‍ നടന്ന ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടു, ഏറ്റുമുട്ടല്‍ തുടരുകയാണ്''- കശ്മീര്‍ പോലിസ് ട്വീറ്റ് ചെയ്തു.

ചൊവ്വാഴ്ച വൈകീട്ട് ഏകദേശം ആറ് മണിയോടെയാണ് ഏറ്റുമുട്ടല്‍ തുടങ്ങിയത്.