ഷോപ്പിയാന്‍: ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ നടന്ന ഏറ്റുമുട്ടലിനിടയില്‍ രണ്ട് പേര്‍ വെടിയേറ്റ് മരിച്ചതായി ഇന്ത്യന്‍ സൈന്യം. ശനിയാഴ്ച മുതല്‍ തുടരുന്ന സംഘര്‍ഷത്തിന്റെ ഭാഗമാണ് ഇന്നത്തെ ഏറ്റുമുട്ടലും. ഞായറാഴ്ച മാത്രം ഈ പ്രദേശത്ത് വെടിയേറ്റ് 2 പേര്‍ മരിച്ചിരുന്നു.
മരിച്ചവരില്‍ ഒരാള്‍ 27 വയസ്സുള്ളയാളാണ്. രണ്ടാമന്‍ 12ാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. 2018 സപ്തംബറിലാണ് ഇവര്‍ സായുധ ഗ്രൂപ്പില്‍ ചേര്‍ന്നതെന്ന് പോലിസ് പറയുന്നു.
മാര്‍ച്ച് 15ാം തിയ്യതിയും രണ്ടു പേരെ സൈന്യം വെടിവച്ചുകൊന്നിരുന്നു. കൊല്ലപ്പെട്ടവരില്‍ നിന്ന് വെടിയുണ്ടകളും പതിനായിരത്തോളം രൂപയും കണ്ടെടുത്തു.