കശ്മീരിലെ പാംപോറില്‍ ഏറ്റുമുട്ടല്‍; സായുധര്‍ തമ്പടിച്ച പ്രദേശം സൈന്യം വളഞ്ഞു

ഇന്നലെ ശ്രീനഗറിലും പുല്‍വാമയിലുമായി രണ്ട് സായുധരെ സൈന്യം വധിച്ചിരുന്നു.

Update: 2021-10-16 03:12 GMT

ജമ്മു: കശ്മീരിലെ പാംപോറില്‍ സൈന്യവും സായുധരും തമ്മില്‍ ഏറ്റുമുട്ടല്‍. ലക്ഷകറെ ത്വയ്ബ കമാണ്ടര്‍ ഉള്‍പ്പടെ പത്ത് പേര്‍ തമ്പടിച്ച പ്രദേശം വളഞ്ഞതായി സൈന്യം അറിയിച്ചു. ഇന്നലെ ശ്രീനഗറിലും പുല്‍വാമയിലുമായി രണ്ട് സായുധരെ സൈന്യം വധിച്ചിരുന്നു. മുന്‍പ് നടന്ന ആക്രമണങ്ങളില്‍ പങ്കാളികളായവരെയാണ് വധിച്ചതെന്നാണ് സൈന്യം പറയുന്നത്. കൊല്ലപ്പെട്ട ശ്രീനഗര്‍ സ്വദേശി ഷാഹിദ് ബാസിര്‍ ഷെയ്ഖിന് നാട്ടുകാര്‍ക്ക് നേരെ നടന്ന ആക്രമണങ്ങളില്‍ പങ്കുണ്ടെന്ന് കശ്മീര്‍ ഐജിപി വിജയ് കുമാര്‍ പറഞ്ഞു. ഇയാള്‍ക്ക പിഡിഡി ഉദ്യോഗസ്ഥനായ സാഫി ധറിന് നേരെ നടന്ന ആക്രമണത്തില്‍ പങ്കുണ്ടെന്നും പോലിസ് അറിയിച്ചു.ശ്രീനഗറിലെ ബെമീനയയിലും ഒരാളെ വധിച്ചു. പോലിസ് ഉദ്യോഗസ്ഥനായ അര്‍ഷിദ് ഫറൂഖിന്റെ കൊലപാതകത്തില്‍ പങ്കുള്ളയാളെയാണ് വധിച്ചതെന്ന് പോലിസ് പറഞ്ഞു


Tags: