ശ്രീനഗര്‍: ജമ്മു കശ്മീരില്‍ രണ്ട് വ്യത്യസ്ത പ്രദേശങ്ങളിലായി നടന്ന ഏറ്റുമുട്ടലില്‍ 4 സായുധര്‍ കൊല്ലപ്പെട്ടു. ഷോപിയാനിലും പുല്‍വാമയിലുമാണ് ഏറ്റുമുട്ടല്‍ നടന്നത്.
ഷോപിയാനില്‍ ലെഷ്‌കര്‍ ഇ ത്വയ്യിബ് സംഘത്തില്‍പ്പെട്ടവരാണ് കൊല്ലപ്പെട്ടത്. പുല്‍വാമയില്‍ കൊല്ലപ്പെട്ടവരെക്കുറിച്ചുളള വിശദാംശങ്ങള്‍ ലഭ്യമല്ല.
ഷോപിയാനില്‍ മരിച്ചവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ബ്രാരിപോര സ്വദേശി സജാദ് അഹമദ് ഛക്ക്, ഷോപിയാന്‍ സ്വദേശി രാജ ബാസിത്ത് യാക്കൂബ് എന്നിവരാണ് മരിച്ചത്.
രണ്ട്‌പേര്‍ക്കും ലെഷ്‌കര്‍ ബന്ധമുണ്ടെന്ന് പോലിസ് സ്ഥിരീകരിച്ചു് .
ഇരുവരും യുവാക്കളെ തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്ക് റിക്രൂട്ട് ചെയ്യുന്നവരാണെന്ന് പോലിസ് അവകാശപ്പെട്ടു.
കൊല്ലപ്പെട്ടവരില്‍ നിന്ന് എകെ 47 അടക്കമുള്ള ആയുധങ്ങള്‍ പിടിച്ചെടുത്തു.