മാണ്ഡ്യയില്‍ ഗണേശ വിഗ്രഹ നിമജ്ജനത്തിനിടെ സംഘര്‍ഷം; 20ലധികം പേര്‍ കസ്റ്റഡിയില്‍

Update: 2025-09-08 06:05 GMT

മാണ്ഡ്യ: ഗണേശ വിഗ്രഹ നിമജ്ജനത്തിനിടെ വീണ്ടും സംഘര്‍ഷം. മാണ്ഡ്യ ജില്ലയിലെ മദ്ദൂരിലെ ചന്നഗൗഡ അധിവാസ കേന്ദ്രത്തില്‍ ഞായറാഴ്ച രാത്രി ഗണപതി നിമജ്ജന ഘോഷയാത്ര നടത്തുന്നതിനിടെയാണ് കല്ലേറുണ്ടായത്.സംഭവത്തില്‍ നാല് ഹോം ഗാര്‍ഡുകള്‍ ഉള്‍പ്പെടെ എട്ട് പേര്‍ക്ക് പരിക്കേറ്റു.

കല്ലേറ് സംഭവവുമായി ബന്ധപ്പെട്ട് 20 ലധികം പേരെ പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പള്ളിയുടെ അടുത്തേക്ക് വരുമ്പോള്‍ മുദ്രാവാക്യം വിളിക്കരുത്. മൈക്രോഫോണ്‍ ഉപയോഗിക്കരുതെന്ന് മുന്‍കൂട്ടി മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ സ്ഥത്തെത്തിയപ്പോള്‍ കുറച്ചു പേര്‍ അക്രമം നടത്തിയെന്നാണ് ആരോപണം. പ്രദേശത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിക്കാന്‍ ആരെങ്കിലും മനപൂര്‍വം പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയതാണോ എന്ന് അന്വേഷിക്കുകയാണെന്ന് പോലിസ് പറഞ്ഞു.

Tags: