പുല്‍വാമ: ജമ്മു കശ്മീരിലെ പുല്‍വാമയില്‍ ഏറ്റുമുട്ടല്‍. ഇന്ന് പുലര്‍ച്ചെയാണ് ഏറ്റുമുട്ടല്‍ തുടങ്ങിയതെന്ന് ജമ്മു പോലിസ് അറിയിച്ചു. പുല്‍വാമ നഗരപ്രദേശത്തുതന്നെയാണ് വിവിധ ഇടങ്ങളിലായി ഏറ്റുമുട്ടല്‍ നടക്കുന്നത്. വിവിധ പ്രദേശങ്ങളില്‍ സുരക്ഷാസേനയെ വിന്യസിപ്പിച്ചിട്ടുണ്ടെന്ന് കശ്മീര്‍ പോലിസ് ട്വീറ്റ് ചെയ്തു. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി കശ്മീര്‍ നിരവധി ഏറ്റുമുട്ടലുകള്‍ നടന്നിട്ടുണ്ട്.
കുല്‍ഗം ജില്ലയിലെ ദംജാന്‍ പ്രദേശത്ത് സുരക്ഷാസേന ഒരു ഐഇഡി കണ്ടെത്തി നിര്‍വീര്യമാക്കി. നേരത്തെ ഇതേ പ്രദേശത്തുനിന്ന് മറ്റൊരു ഐഇഡി കൂടി കണ്ടെത്തി നിര്‍വീര്യമാക്കിയിരുന്നു.