കാലടി ആദിശങ്കര കോളേജില്‍ സംഘര്‍ഷം: രണ്ട് പേര്‍ക്ക് കുത്തേറ്റു

Update: 2021-03-31 01:52 GMT

കാലടി: കാലടി ആദിശങ്കര കോളേജില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ രണ്ട് വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തകര്‍ക്ക് കുത്തേറ്റു. കീഴില്ലം മുണ്ടക്കല്‍ അമല്‍ (24), കോടനാട് പാലാട്ടി വീട്ടില്‍ ആദിത്യന്‍(21) എന്നിവര്‍ക്കാണ് കോളേജില്‍ വെച്ച് കുത്തേറ്റത്. ഇതില്‍ അമല്‍ ശിവന് വയറിലാണ് കുത്തേറ്റിരിക്കുന്നത്. കുടല്‍ പുറത്ത് വന്ന നിലയില്‍ അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രി ത്രീവപരിചരണ വിഭാഗത്തില്‍ കഴിയുന്ന അമലിന്റെ നില അതീവ ഗുരുതരമാണ്.

ആദിത്യന് കഴുത്തിനാണ് കുത്തേറ്റിരിക്കുന്നത്. കോളേജ് മാഗസിന്‍ പ്രസിദ്ധീകരണമായി ബന്ധപ്പെട്ട് നടന്ന ചടങ്ങില്‍ ഉണ്ടായ തര്‍ക്കമാണ് ഒടുവില്‍ കത്തിക്കുത്തില്‍ കലാശിച്ചത്.

കുത്തേറ്റ രണ്ട് പേരും കഴിഞ്ഞ രണ്ട് വര്‍ഷം മുന്‍പ് പഠനം പൂര്‍ത്തിയാക്കി കോളേജില്‍ നിന്നും പോയതാണെന്നാണ് വിവരം. കുത്തുകൊണ്ട അമല്‍ എസ്എഫ്‌ഐയുടെ യൂണിറ്റ് ഭാരവാഹിയായിരുന്നു. മറ്റൂര്‍ സ്വദേശിയായ യുവാവും കൂട്ടുകാരനും ചേര്‍ന്നാണ് കുത്തിയതെന്നാണ് പറയുന്നത്. ഇയാളെ കസ്റ്റഡിയില്‍ എടുത്തുവെന്നും അറിയുന്നു.

Tags:    

Similar News