ഗയ: ബീഹാറില്‍ ഗയ ജില്ലയില്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്നു മാവോവാദികള്‍ കൊല്ലപ്പെട്ടു.
പട്‌നയില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെ ബരഛട്ടി വനമേഖലയിലാണ് ഏറ്റമുട്ടല്‍ നടന്നത്. മൂന്നു പേരും പുലര്‍ച്ചെത്തന്നെ കൊല്ലപ്പെട്ടതായി പോലിസ് അറിയിച്ചു.
മൂന്നു പേരുടെ മൃതദേഹവും ഏറ്റുമുട്ടല്‍ നടന്ന പ്രദേശത്തുനിന്ന് കണ്ടെത്തിയതായി എസ് പി അലോക് യാദവ് പറഞ്ഞു.
ഏറ്റുമുട്ടല്‍ നടന്ന പ്രദേശത്തുനിന്ന് എകെ സീരീസിലുളള റൈഫിളും ഐഎന്‍എസ്എഎസ് റൈഫിലും കണ്ടെത്തി. കോബ്രയുടെ 205ാം ബറ്റാലിയനുമായാണ് ഏറ്റുമുട്ടല്‍ നടന്നത്.
സിആര്‍പിഎഫിന്റെ വനപ്രദേശത്ത് പ്രവര്‍ത്തിക്കാന്‍ പ്രത്യേക പരിശീലനം കിട്ടിയ വിഭാഗമാണ് കോബ്ര.