യൂത്ത് ലീഗില്‍ തമ്മിലടി; പുതുതായി പ്രഖ്യാപിച്ച സംസ്ഥാന സെക്രട്ടേറിയറ്റ് മരവിപ്പിച്ചു
കോഴിക്കോട്: യൂത്ത് ലീഗില്‍ ഭിന്നത രൂക്ഷമാവുന്നു. പുതുതായി പ്രഖ്യാപിച്ച സംസ്ഥാന സെക്രട്ടേറിയറ്റ് ഉടന്‍ പിന്‍വലിക്കേണ്ടിവന്നിടത്തോളം ഭിന്നത വര്‍ധിച്ചിട്ടുണ്ട്. രണ്ട് ജില്ലകളിലെ പ്രതിനിധികള്‍ യോഗത്തില്‍ വിയോജിപ്പ് പ്രകടിപ്പിച്ചതിനെത്തുടര്‍ന്നാണ് സെക്രട്ടേറിയറ്റ് മരവിപ്പിക്കേണ്ടിവന്നത്.
ടിപിഎം ജിഷാനെ പുതിയ സെസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുത്തതെങ്കിലും കോഴിക്കോട് കമ്മിറ്റി കടുത്ത വിയോജിപ്പ് ഉയര്‍ത്തി.
പാണക്കാട് മുനവറലി ശിഹാബ് തങ്ങളെയാണ് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുത്തത്. പി കെ ഫിറോസിനെ സംസ്ഥാന സെക്രട്ടറിയായും തിരഞ്ഞെടുത്തു. ട്രഷററായി പി ഇസ്മായില്‍, വൈസ് പ്രസിഡന്റുമാരായി ഫൈസല്‍ ബാഫഖി തങ്ങള്‍, അഷ്‌റഫ് ഇടനീര്‍, കെ എ മാഹിന്‍ തുടങ്ങിയവരെയും സെക്രട്ടറിമാരായി ഗഫൂര്‍ കോല്‍ക്കളത്തെയും ടിപിഎം ജിഷാനെയുമാണ് തിരഞ്ഞെടുത്തത്. ഭാരവാഹികളുടെ എണ്ണവും കുറച്ചിട്ടുണ്ട്.