പുല്‍വാമയില്‍ ഏറ്റുമുട്ടല്‍; ഒരാളെ വധിച്ചു

Update: 2022-01-05 03:46 GMT

പുല്‍വാമ: ജമ്മു കശ്മീരിലെ പുല്‍വാമയില്‍ സുരക്ഷാസേനയും സായുധരും ഏറ്റുമുട്ടി. ഏറ്റുമുട്ടലില്‍ ഒരാളെ കൊല്ലപ്പെടുത്തിയതായി ജമ്മു കശ്മീര്‍ പോലിസ് ട്വീറ്റ് ചെയ്തു.

ഇന്ന് പുലര്‍ച്ചെയാണ് പുല്‍വാമ ഛന്ദ്ഗം പ്രദേശത്ത് സുരക്ഷാസേനയുമായി ഏറ്റുമുട്ടല്‍ നടന്നത്. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുന്നു. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. മരിച്ചയാളുടെ വിവരങ്ങളും ലഭ്യമല്ല.

കഴിഞ്ഞ ഒരാഴ്ചായി പ്രദേശത്ത് നിരവധി ഏറ്റുമുട്ടലാണ് നടന്നത്. കുല്‍ഗാമിലും മറ്റ് പ്രദേശങ്ങളിലും നടന്ന ഏറ്റുമുട്ടലില്‍ ആറ് പേരോളം കൊല്ലപ്പെട്ടു. 

Tags:    

Similar News