പൊന്നാനി നഗരസഭാ കൗണ്‍സിലില്‍ കയ്യാങ്കളി; ചെയര്‍മാനും പ്രതിപക്ഷാ വനിതാ കൗണ്‍സിലര്‍ക്കുമടക്കം മര്‍ദനമേറ്റു

ചെയര്‍മാന്റെ നേതൃത്വത്തില്‍ ഇടതുപക്ഷ കൗണ്‍സിലര്‍മാര്‍ അക്രമണം നടത്തിയെന്നാണ് പ്രതിപക്ഷ ആരോപണം. യുഡിഎഫ് വനിതാ കൗണ്‍സില്‍സിലര്‍മാരുള്‍പ്പടെയുള്ളവര്‍ക്ക് മര്‍ദനമേറ്റു. യുഡിഎഫ് കൗണ്‍സിലര്‍മാരായ അതീഖ്, പത്മാവവതി എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്.

Update: 2019-11-08 08:57 GMT

പൊന്നാനി: നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ കയ്യാങ്കളി. ചെയര്‍മാന്‍ മുഹമ്മദ് കുഞ്ഞി, പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ എന്നിവര്‍ക്ക് മര്‍ദനമേറ്റു. ചെയര്‍മാന്റെ നേതൃത്വത്തില്‍ ഇടതുപക്ഷ കൗണ്‍സിലര്‍മാര്‍ അക്രമണം നടത്തിയെന്നാണ് പ്രതിപക്ഷ ആരോപണം. യുഡിഎഫ് വനിതാ കൗണ്‍സില്‍സിലര്‍മാരുള്‍പ്പടെയുള്ളവര്‍ക്ക് മര്‍ദനമേറ്റു. യുഡിഎഫ് കൗണ്‍സിലര്‍മാരായ അതീഖ്, പത്മാവവതി എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്.

അതേസമയം, യുഡിഎഫ് കൗണ്‍സിലര്‍ ചെയര്‍മാനെ കൈയേറ്റം ചെയ്തതായി പരാതിയുണ്ട്. മര്‍ദനമേറ്റ ചെയര്‍മാന്‍ താലൂക്കാശുപത്രിയില്‍ ചികിത്സ തേടി തലകറക്കവും ശാരീരിക അവശതയും അനുഭവപ്പെട്ട ചെയര്‍മാനെ മറ്റു കൗണ്‍സിലര്‍മാര്‍ താങ്ങിയെടുത്ത് ആശുപത്രിയിലെത്തിക്കുകയായിരുന്നു. ചെയര്‍മാനെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് നഗരസഭയ്ക്കു മുന്നില്‍ വിവിധ സംഘടനകള്‍ പ്രതിഷേധിച്ചു. ഇരുകൂട്ടരും പോലിസില്‍ പരാതി നല്‍കി.

പ്രതിപക്ഷത്തുള്ളവര്‍ ചായ കുടിക്കുന്നതിനെ ഭരണപക്ഷത്തെ ചിലര്‍ പരിഹസിച്ചതാണ് പ്രശ്‌നങ്ങള്‍ക്കു തടക്കം. ഇതിനെച്ചൊല്ലിയുള്ള ബഹളമാണ് അടിപിടിയില്‍ അവസാനിച്ചത്. മുമ്പും ഇത്തരത്തില്‍ ചായ കുടിക്കുന്നതിനെച്ചൊല്ലി ഭരണപക്ഷത്തെ ചില കൗണ്‍സിലര്‍മാര്‍ പരിഹസിച്ചിരുന്നു.

Tags:    

Similar News