തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് പരിഗണിക്കുമെന്നാണ് പ്രതീക്ഷയെന്ന് സി കെ ജാനു

Update: 2025-11-07 09:06 GMT

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് പരിഗണിക്കുമെന്നാണ് പ്രതീക്ഷയെന്നും കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വവുമായി ചര്‍ച്ച നടത്തിയെന്നും സി കെ ജാനു. ജനാധിപത്യരാഷ്ട്രീയ പാര്‍ട്ടിയെ മുന്നണി എന്ന നിലയില്‍ പരിഗണിക്കാം എന്ന നിലപാട് അറിയിച്ചിട്ടുണ്ടെന്നും ജാനു പറഞ്ഞു.

നിയമസഭയിലേക്കു മല്‍സരിക്കാനും തയ്യാറാണെന്ന് ജാനു വ്യക്തമാക്കി. തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പായി മുന്നണി പ്രവേശം ഉണ്ടാകണമെന്നാണ് ആഗ്രഹമെന്നും അവര്‍ കൂട്ടിചേര്‍ത്തു. എന്‍ഡിഎ മര്യാദ കാണിച്ചില്ലെന്നും ഒമ്പത് വര്‍ഷം മുന്നണിയിലുണ്ടായിട്ടും അര്‍ഹമായ പ്രാതിനിധ്യം കിട്ടിയില്ലെന്നും അവര്‍ വ്യക്തമാക്കി.

Tags: