മരണം പെയ്ത് മഹാദുരന്തം; വ്യോമയാന മന്ത്രാലയം ഉടന്‍ ഉന്നതതല യോഗം ചേരും

Update: 2025-06-14 05:44 GMT

അഹമ്മദാബാദ്: അഹമ്മദാബാദിലെ വിമാന ദുരന്തം സുരക്ഷാ പ്രോട്ടോക്കോളുകള്‍ വിലയിരുത്തുന്നതിനായി വ്യോമയാന മന്ത്രാലയം ഉടന്‍ ഉന്നതതല യോഗം ചേരും. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍, ഇന്ത്യയുടെ വ്യോമയാന ആവാസവ്യവസ്ഥയുടെ സുരക്ഷാ പ്രോട്ടോക്കോളുകള്‍ വിലയിരുത്തുന്നതിനായി സിവില്‍ ഏവിയേഷന്‍ മന്ത്രാലയം ആണ് യോഗം നടത്തുന്നത്. യോഗത്തില്‍ സിവില്‍ ഏവിയേഷന്‍ സെക്രട്ടറി, ഡിജിസിഎ ഉദ്യോഗസ്ഥര്‍, എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ, പ്രധാന പ്രതിരോധ, വ്യോമയാന വിദഗ്ധര്‍ എന്നിവര്‍ പങ്കെടുക്കും.

ആഭ്യന്തര സെക്രട്ടറിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ നിയോഗിച്ച മള്‍ട്ടി ഡിസിപ്ലിനറി കമ്മിറ്റിയെ അപകടത്തെക്കുറിച്ച് അന്വേഷിക്കാന്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്. അതേസമയം, എയര്‍ ഇന്ത്യ ഫ്‌ലീറ്റിലെ എല്ലാ ബോയിംഗ് 787 വിമാനങ്ങളുടെയും അടിയന്തര സുരക്ഷാ പരിശോധന നടത്താന്‍ ഡിജിസിഎ ഉത്തരവിട്ടിട്ടുണ്ട്. നിലവില്‍ എയര്‍ ഇന്ത്യ എ 1171 വിമാനത്തിന്റെ ഡിവിആര്‍ കണ്ടെടുത്തി. ഉപകരണത്തില്‍ നിര്‍ണായക തെളിവുകള്‍ അടങ്ങിയിരിക്കാം എന്നാണ് സൂചന. എന്നാല്‍ വിമാനത്തിന്റെ ബ്‌ളാക്ക് ബോക്‌സുകളില്‍ ഒന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല.

Tags: