പൗരത്വഭേദഗതി നിയമം: കുഞ്ഞാലി മരക്കാര്‍ പൈതൃക വേദി പ്രതിഷേധം രേഖപ്പെടുത്തി

ഇരിങ്ങല്‍ കോട്ടക്കല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കുഞ്ഞാലിമരക്കാര്‍ കുടുംബകൂട്ടായ്മക്ക് വടകര, പയ്യോളി, തലശേരി, നാദാപുരം പ്രദേശങ്ങളില്‍ ശാഖാ കുടുംബ കമ്മറ്റികള്‍ ഉണ്ട്.

Update: 2020-02-11 04:48 GMT

നാദാപുരം: കുഞ്ഞാലിമരക്കാരുടെ വംശപരമ്പരയില്‍ പെട്ട കുടുംബങ്ങളുടെ കൂട്ടായ്മയായ കുഞ്ഞാലിമരക്കാര്‍ പൈതൃക സമിതി എന്‍ആര്‍സി നിയമത്തിനെതിേര പ്രതിഷേധ സംഗമം നടത്തി. ഇരിങ്ങല്‍ കോട്ടക്കല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കുഞ്ഞാലിമരക്കാര്‍ കുടുംബകൂട്ടായ്മക്ക് വടകര, പയ്യോളി, തലശേരി, നാദാപുരം പ്രദേശങ്ങളില്‍ ശാഖാ കുടുംബ കമ്മറ്റികള്‍ ഉണ്ട്. മലബാറിലും, പോണ്ടിച്ചേരിയിലുമായി വ്യാപിച്ചു കിടക്കുന്ന കുഞ്ഞാലിമരക്കാരുടെ വംശപരമ്പരയില്‍ പെട്ടവരെ കണ്ടെത്തുക, മരക്കാരുടെ ചരിത്രത്തെയും, പൈതൃകത്തെയും സംരക്ഷിക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്‍ നിര്‍ത്തി രണ്ടായിരത്തി പതിനേഴില്‍ നിലവില്‍ വന്ന കൂട്ടായ്മയാണ് കുഞ്ഞാലിമരക്കാര്‍ പൈതൃകസമിതി.

മീത്തല്‍ മൊയ്ദുവിന്റെ വീട്ടില്‍ ചേര്‍ന്ന യോഗത്തില്‍ പൈതൃക സമിതി പ്രവര്‍ത്തകരായ അമീറലി മാസ്റ്റര്‍, മജീദ് മരക്കാര്‍, കുഞ്ഞാമു മരക്കാര്‍, നിസാര്‍ ചെറൂടി, അബ്ദുറഹീം.ച.ജ.(ഗള്‍ഫ് കോര്‍ഡിനേറ്റര്‍ ), എന്നിവരും കുഞ്ഞാലി മരക്കാര്‍ വംശപരമ്പരയില്‍ പെട്ട മുപ്പത്തഞ്ചോളം വരുന്ന കുടുംബാംഗങ്ങളും പങ്കെടുത്തു.

നാദാപുരം മേഖലാ പൈതൃക വേദി ഭാരവാഹികളായി മീത്തല്‍ മൊയ്ദു (പ്രസിഡന്റ്), ജെ പി ഇസ്മായില്‍ മുസ്‌ലിയാര്‍ (സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു. താഴത്ത് കൊയിലോത്ത് റഫീഖ്, മുഹമ്മദ് വാണിമേല്‍, സുബൈര്‍ വാണിമേല്‍ എന്നിവരെ ഗള്‍ഫ് കോര്‍ഡിനേറ്റര്‍മാരായും, ഫൗസിയ അഷ്‌റഫിനെ വനിതാ കണ്‍വീനറായും തിരഞ്ഞെടുത്തു.

യോഗത്തില്‍ അമീറലി മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. മീത്തല്‍ മൊയ്ദു, മജീദ് മരക്കാര്‍, നിസാര്‍ ചെറൂടി, കുഞ്ഞാമു, ഇസ്മായില്‍ മുസ്ല്യാര്‍, സുബൈര്‍ വാണിമേല്‍, എന്‍ പി അബ്ദുറഹീം സംസാരിച്ചു.




Tags:    

Similar News