കണ്ണൂരില്‍ പൗരത്വ നിയമ ഭേദഗതി പ്രകാരമുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചെന്ന വാര്‍ത്തകള്‍ വ്യാജമെന്ന് ജില്ലാ കലക്ടര്‍

പൗരത്വ അപേക്ഷകള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ഓണ്‍ലൈനായാണ് സമര്‍പ്പിക്കേണ്ടത്. ഇങ്ങനെ ചെയ്തതിന്റെ കോപ്പികളാണ് തപാല്‍ സെക്ഷനില്‍ ലഭിച്ചത്.

Update: 2020-01-30 09:01 GMT

കണ്ണൂര്‍: ജില്ലയില്‍ ഇന്ത്യന്‍ പൗരത്വ നിയമ ഭേദഗതി പ്രകാരമുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചുവെന്ന തരത്തിലുള്ള വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമാണെന്ന് ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അറിയിച്ചു. ഇന്ത്യന്‍ പൗരത്വത്തിനായി മൂന്ന്് അപേക്ഷകള്‍ 2020 ജനവരി 23ന് കലക്ടറേറ്റിലെ തപാല്‍സെക്ഷനില്‍ ലഭിച്ചിട്ടുണ്ട്. പൗരത്വ അപേക്ഷകള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ഓണ്‍ലൈനായാണ് സമര്‍പ്പിക്കേണ്ടത്. ഇങ്ങനെ ചെയ്തതിന്റെ കോപ്പികളാണ് തപാല്‍ സെക്ഷനില്‍ ലഭിച്ചത്. തപാല്‍ സെക്ഷനില്‍ ലഭിക്കുന്ന ഏതൊരു അപേക്ഷയുടെയും കാര്യത്തില്‍ ചെയ്യുന്നതുപോലെ ഇത് നമ്പറിട്ട്് കൈപ്പറ്റുക മാത്രമാണ് സെക്ഷനില്‍ ചെയ്തിട്ടുള്ളതെന്നും മറ്റ്് തുടര്‍ നടപടികള്‍ ഒന്നും ഉണ്ടായിട്ടില്ലെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

Tags: