പ്ലസ് ടു വിദ്യാര്‍ഥികള്‍ക്ക് സിഗരറ്റ് വില്‍പ്പന; മധ്യവയസ്‌കന്‍ അറസ്റ്റില്‍

Update: 2021-11-16 15:04 GMT

അരീക്കോട്: പ്ലസ് ടു വിദ്യാര്‍ഥികള്‍ക്ക് സിഗരറ്റ് വില്‍പന നടത്തിയ മധ്യ വയസ്‌കന്‍ അറസ്റ്റില്‍. കൊഴക്കോട്ടൂര്‍ പന്തലകത്ത് വീട്ടില്‍ അബ്ദുല്‍ ഗഫൂറിനെയാണ് (59) അരീക്കോട് പോലിസ് പത്തനാപുരത്ത് വെച്ച് പിടികൂടിയത്. അബ്ദുല്‍ ഗഫൂര്‍ പത്തനാപുരത്ത് കട നടത്തുന്നയാളാണ്. സമീപ പഞ്ചായത്തുകളായ അരീക്കോട്, ഊര്‍ങ്ങാട്ടിരി, കിഴുപറമ്പ് എന്നിവിടങ്ങളില്‍ നിരവധി സ്‌കൂളുകളാണ് സ്ഥിതി ചെയ്യുന്നത്.

പ്രായപൂര്‍ത്തിയാവാത്ത സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലഹരി ഉല്‍പന്നങ്ങള്‍ വില്‍പന നടത്തുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് അബ്ദുല്‍ ഗഫൂറിനെ പിടികൂടാനായത്. പ്രതിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. സ്‌കൂള്‍ പരിസരങ്ങളില്‍ പുകയില ഉല്‍പന്നങ്ങള്‍ വില്‍പന നടത്തുന്നവര്‍ക്കെതിരേയുള്ള അന്വേഷണം ഊര്‍ജിതമാക്കുമെന്ന് പോലിസ് ഇന്‍സ്‌പെക്ര്‍ ലൈജു മോന്‍ പറഞ്ഞു.

Tags: