ക്രിസ്മസ് പുതുവല്‍സരം; സപ്ലൈകോയ്ക്ക് 93 കോടി രൂപയുടെ വില്‍പ്പന

Update: 2023-01-04 01:17 GMT

തിരുവനന്തപുരം: 2022 ഡിസംബര്‍ 21 മുതല്‍ 2023 ജനുവരി 2 വരെ സപ്ലൈകോയുടെ മുഴുവന്‍ ഔട്ട്‌ലെറ്റുകളിലെയും ഫെയറുകളിലെയും വില്‍പ്പന 92.83 കോടി രൂപ. സപ്ലൈകോയുടെ അഞ്ച് ജില്ലാ ഫെയറുകളില്‍ മാത്രമായി 73 ലക്ഷത്തിലധികം രൂപയുടെ വില്‍പനയാണ് ഉണ്ടായത്. 18,50,229 റേഷന്‍ കാര്‍ഡ് ഉടമകളാണ് ഈ കാലയളവില്‍ സബ്‌സിഡി സാധനങ്ങള്‍ വാങ്ങിയത്. ആലപ്പുഴ, തൃശ്ശൂര്‍, എറണാകുളം, കോട്ടയം, തിരുവനന്തപുരം ജില്ലകളിലാണ് ജില്ലാ ഫെയറുകള്‍ ഉണ്ടായിരുന്നത്. ക്രിസ്മസ് സമയത്ത് സപ്ലൈകോയുടെ സൂപ്പര്‍ മാര്‍ക്കറ്റുകളും പീപ്പിള്‍സ് ബസാറുകളും ഹൈപ്പര്‍മാര്‍ക്കറ്റുകളും ക്രിസ്മസ് പുതുവത്സര ഫെയറുകളായി പ്രവര്‍ത്തിച്ചിരുന്നു.

ഏറ്റവും കൂടുതല്‍ വില്‍പ്പന നടന്നത് 2022 ഡിസംബര്‍ 31നാണ്. 10.84 കോടി രൂപയുടെ വില്‍പ്പന അന്നേദിവസം നടന്നു. ഡിസംബര്‍ 21 മുതല്‍ ജനുവരി രണ്ടുവരെ സപ്ലൈകോ വില്പനശാലകളിലൂടെയും ഫെയറുകളിലൂടെയും ചെലവായ സബ്‌സിഡി സാധനങ്ങളുടെ അളവ് താഴെ പറയും പ്രകാരമാണ് : ചെറുപയര്‍ 374552 കിലോ, കടല335475, അരി (മട്ട, കുറുവ, ജയ) 4653906, പച്ചരി149216, മല്ലി 212255, മുളക് 250568, പഞ്ചസാര 1239355, തുവരപ്പരിപ്പ് 333416, ഉഴുന്ന് 605511, വന്‍പയര്‍ 208714 , ശബരി വെളിച്ചെണ്ണ 421553 ലിറ്റര്‍.

Tags:    

Similar News