ക്രൈസ്റ്റ് ചര്‍ച്ച് കൂട്ടക്കൊല; ന്യൂസിലാന്റ് രഹസ്യാന്വേഷണ വിഭാഗത്തിന് വിഴ്ച സംഭവിച്ചതായി റിപോര്‍ട്ട്

ഇസ്‌ലാമിക തീവ്രവാദത്തില്‍ അമിതമായി ഉദ്യോഗസ്ഥര്‍ ശ്രദ്ധ കേന്ദ്രീകരിച്ചതിനാല്‍ മറ്റു പരിശോധനകള്‍ കാര്യക്ഷമമമായി നടന്നില്ലെന്നും കണ്ടെത്തി.

Update: 2020-12-08 15:20 GMT

ക്രൈസ്റ്റ്ചര്‍ച്ച്: 2019ല്‍ ക്രൈസ്റ്റ് ചര്‍ച്ചിലെ പള്ളിയില്‍ നടന്ന കൂട്ടക്കൊല തടയുന്നതില്‍ നിരവധി പരാജയങ്ങള്‍ സംഭവിച്ചതായി റിപോര്‍ട്ട്. 2019 മാര്‍ച്ചില്‍ രണ്ട് പള്ളികളിലായി 51 പേരെയാണ് വെള്ളക്കാരായ ബ്രെന്റണ്‍ ടാരന്റ് വെടിവച്ചുകൊന്നത്.


പൗരന്‍മാരുടെ തോക്ക് ലൈസന്‍സുകള്‍ ശരിയായ പരിശോധനക്ക് വിധേയമാക്കുന്നതില്‍ അധികൃതര്‍ പരാജയപ്പെട്ടുവെന്നും അതുകൊണ്ടാണ് വന്‍തോതില്‍ ആയുധങ്ങള്‍ ശേഖരിക്കാന്‍ കൊലപാതകിക്ക് കഴിഞ്ഞതെന്നും അന്വേഷണത്തില്‍ കണ്ടെത്തി. ഇസ്‌ലാമിക തീവ്രവാദത്തില്‍ അമിതമായി ഉദ്യോഗസ്ഥര്‍ ശ്രദ്ധ കേന്ദ്രീകരിച്ചതിനാല്‍ മറ്റു പരിശോധനകള്‍ കാര്യക്ഷമമമായി നടന്നില്ലെന്നും കണ്ടെത്തി. എന്നാല്‍ തീവ്രവാദ ആസൂത്രണവും തയ്യാറെടുപ്പും കണ്ടെത്തുന്നതിനുള്ള സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് പരാജയം സംബന്ധിച്ചില്ലെന്ന് ന്യൂസിലാന്റ് പ്രധാനമന്ത്രി ജസീന്ദ ആര്‍ഡെര്‍ന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ട ശേഷം പറഞ്ഞു.




Tags:    

Similar News