ചോപ്പര്‍ അപകടം; ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങിന്റെ മരണത്തില്‍ രാഷ്ട്രപതി അനുശോചിച്ചു

Update: 2021-12-15 13:15 GMT

ന്യൂഡല്‍ഹി: ബംഗളൂരു: ഊട്ടിക്ക് സമീപം കുനൂരില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികില്‍സയില്‍ കഴിഞ്ഞിരുന്ന ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ്ങിന്റെ മരണത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അനുശോചിച്ചു. സംയുക്ത സൈനിക മേധാവി ജനറല്‍ ബിബിന്‍ റാവത്ത് അടക്കം 13 പേര്‍ മരിച്ച അപകടത്തില്‍ ആകെ അതിജീവിച്ച ആളായിരുന്നു വരുണ്‍ സിങ്. അപകടത്തില്‍ ബിബിന്‍ റാവത്തിനു പുറമെ അദ്ദേഹത്തിന്റെ ഭാര്യയും മുതിര്‍ന്ന സൈനിക മേധാവികളും കാബിന്‍ ക്യൂവും കൊല്ലപ്പെട്ടിരുന്നു. 

ജീവനുവേണ്ടിയുള്ള വലിയ പോരാട്ടത്തിനൊടുവില്‍ ക്യാപ്റ്റന്‍ വരുണ്‍ സിങ് അന്ത്യശ്വാസം വലിച്ചുവെന്നതില്‍ അതീവ ദുഃഖം രേഖപ്പെടുത്തുന്നു. അപകടത്തില്‍ പരിക്കേറ്റെങ്കിലും അദ്ദേഹം അതീവ ധീരത പ്രകടിപ്പിച്ചതായി രാഷ്ട്രപതി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. രാജ്യം അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു. അദ്ദേഹത്തെ കുടുംബത്തെയും അനുശോചനമറിയിക്കുന്നുവെന്ന് രാഷ്ട്രപതി ട്വീറ്റ് ചെയ്തു. 

ബെംഗളൂരുവിലെ കമാന്‍ഡ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് വരുണ്‍ സിങ് മരിച്ചത്. ഏകാനും ആഴ്ച മുമ്പാണ് അദ്ദേഹത്തിന് രാഷ്ട്രപതി ശൗര്യ ചക്ര സമ്മാനിച്ചത്.

Tags: