ചോമ്പാല ഹാര്‍ബര്‍ പ്രവര്‍ത്തനം നിര്‍ത്തി

ആര്‍.ഡി.ഒ സ്ഥലം സന്ദര്‍ശിച്ച് സ്ഥിതി വിലയിരുത്തിയതിന്റെ അടിസ്ഥാനത്തില്‍ രാവിലെ വടകര ഇന്‍സിഡന്റ് കമാന്‍ഡര്‍ അനുപം മിശ്ര ഹാര്‍ബറില്‍ ഉന്നതതല യോഗം ചേരുകയും ഇന്നു വൈകീട്ട് അഞ്ചു മുതല്‍ ഹാര്‍ബറിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ തീരുമാനമെടുക്കുകയുമായിരുന്നു.

Update: 2021-05-06 11:56 GMT
വടകര: അഴിയൂരില്‍ കൊവിഡ് വ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ ചോമ്പാല ഹാര്‍ബര്‍ പ്രവര്‍ത്തനം നിര്‍ത്താന്‍ തീരുമാനം. ഹാര്‍ബര്‍ പ്രവര്‍ത്തിക്കുന്നത് കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെയാണെന്ന് ആക്ഷേപം ഉയര്‍ന്നതിനെ തുടര്‍ന്ന് പഞ്ചായത്ത് ജില്ലാ കലക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ആര്‍.ഡി.ഒ സ്ഥലം സന്ദര്‍ശിച്ച് സ്ഥിതി വിലയിരുത്തിയതിന്റെ അടിസ്ഥാനത്തില്‍ രാവിലെ വടകര ഇന്‍സിഡന്റ് കമാന്‍ഡര്‍ അനുപം മിശ്ര ഹാര്‍ബറില്‍ ഉന്നതതല യോഗം ചേരുകയും ഇന്നു വൈകീട്ട് അഞ്ചു മുതല്‍ ഹാര്‍ബറിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ തീരുമാനമെടുക്കുകയുമായിരുന്നു.




Tags:    

Similar News