ആലപ്പുഴ: ആലപ്പുഴയില്‍ കോളറ സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചത് തലവടി ഗ്രാമപഞ്ചായത്ത് ആറാം വാര്‍ഡില്‍. രോഗി ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററില്‍ ചികില്‍സയിലാണ്.
കഴിഞ്ഞ ആഴ്ച ശക്തമായ വയറിളക്കവും ശര്‍ദിയെയുമുണ്ടായതിനെ തുടര്‍ന്ന് തലവടി സ്വദേശിയെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെ നടത്തിയ പരിശോധനയിലാണ് കോളറയുടെ ലക്ഷണങ്ങളുള്ളതായി തിരിച്ചറിയുന്നത്. ഈ വര്‍ഷത്തെ രണ്ടാമത്തെ കോളറ കേസാണിത്.