ഇന്ത്യയുടെ ബഹിരാകാശഗാഥക്ക് തുടക്കം കുറിച്ച ശാസ്ത്രജ്ഞർ ചിറ്റ്നിസ് അന്തരിച്ചു
മുംബൈ: രാജ്യത്തെ ആദ്യ റോക്കറ്റ് വിക്ഷേപണ കേന്ദ്രമായി തുമ്പയെ തിരഞ്ഞെടുത്ത വിഖ്യാത ശാസ്ത്രജ്ഞൻ പ്രൊഫ. ഏക്‌നാഥ് ചിറ്റ്‌നിസ് (100) അന്തരിച്ചു. ഐഎസ്ആർഒക്ക് അമൂല്യ സംഭാവനകൾ നൽകിയ അദ്ദേഹത്തിന് രാജ്യം 1985ൽ പത്മഭൂഷൺ നൽകി ആദരിച്ചു.
ഇന്ത്യയുടെ ബഹിരാകാശ യാത്രകൾക്ക് കരുത്തു പകർന്ന ചിറ്റ്നിസ് ഇന്ത്യൻ നാഷണൽ കമ്മിറ്റി ഫോർ സ്‌പേസ് റിസേർച്ചിന്റെ സ്ഥാപകാംഗമായിരുന്നു. പ്രസ് ട്രസ്റ്റ് ഒഫ് ഇന്ത്യയുടെ മുൻ ചെയർമാൻ കൂടിയാണ് അദ്ദേഹം.1963ലാണ് തുമ്പ റോക്കറ്റ് ലോഞ്ചിംങ് സ്റ്റേഷനിൽ നിന്നുള്ള ആദ്യ വിക്ഷേപണത്തിന് അദ്ദേഹം നേതൃത്വം നൽകിയത്.