ചൈനയിലെ വുഹാന്‍ പ്രവിശ്യയിലെ കൊവിഡ് 19 മരണസംഖ്യ 50% ഉയര്‍ത്തി, റിപോര്‍ട്ട് ചെയ്തതിലെ പിശകെന്ന് വിശദീകരണം

Update: 2020-04-17 04:53 GMT

വുഹാന്‍: ചൈനയില്‍ വുഹാന്‍ പ്രവിശ്യയില്‍ കൊവിഡ് 19 ബാധിച്ച് കൊല്ലപ്പെട്ടവരുടെ കണക്കില്‍ ചൈനീസ് സര്‍ക്കാര്‍ തിരുത്തു വരുത്തി. നിലവില്‍ പുറത്തുവിട്ട കണക്കില്‍ നിന്ന് 50 ശതമാനത്തിന്റെ വര്‍ധനവാണ് പുതിയ കണക്കിലുളളത്. പുതിയ കണക്കനുസരിച്ച് വുഹാനില്‍ മാത്രം കൊല്ലപ്പെട്ടവരുടെ എണ്ണം 3,869 വരും. പഴയ കണക്കില്‍ പലതും വിട്ടുപോയിട്ടുണ്ടെന്നും തെറ്റായി റിപോര്‍ട്ട് ചെയ്തതാണെന്നുമാണ് കണക്കില്‍ മാറ്റം വരുത്തിയതിനുള്ള ഔദ്യഗിക വിശദീകരണം.

വുഹാനില്‍ 1,290 പേര്‍ കൂടുതല്‍ മരിച്ചിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി സമ്മതിച്ചത്. ചൈന കൊല്ലപ്പെട്ടവരുടെ എണ്ണം മറച്ചുവയ്ക്കുകയാണെന്ന ആരോപണം നേരത്തെ മുതലുണ്ട്.

വുഹാന്‍ പ്രവിശ്യയിലാണ് കൊറോണ ആദ്യം പ്രത്യക്ഷപ്പെട്ടത്. വുഹാനില്‍ മാത്രം നാല്‍പ്പതിനായിരത്തില്‍ താഴെ പേര്‍ കൊല്ലപ്പെട്ടുവെന്നാണ് വുഹാനില്‍ പ്രദേശവാസികളെ ഉദ്ധരിച്ചുകൊണ്ട് ചില മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടത്.  

Tags: