ചൈനയുടെ ആളില്ലാ പേടകം ചന്ദ്രനിലെത്തി

ഓഷ്യാനസ് പ്രൊസെല്ലാറം എന്ന ചന്ദ്രോപരിതലത്തിലെ ഇതുവരെ ആരും എത്തിയിട്ടില്ലാത്ത പ്രദേശത്താണ് ചാംഗെ-5 പര്യവേക്ഷണം നടത്തുക.

Update: 2020-12-02 04:09 GMT

ബീജിങ്: ചൈന ആളില്ലാത്ത പര്യവേക്ഷണ പേടകം വിജയകരമായി ചന്ദ്രോപരിതലത്തില്‍ ഇറക്കി. ചാംഗെ-5 എന്ന പേടകം നവംബര്‍ 24നാണ് വിക്ഷേപിച്ചത്. ഇത് ഏഴു ദിവസത്തെ യാത്രക്കു ശേഷം ഇന്നലെ ചന്ദ്രോപരിതലത്തില്‍ ഇറങ്ങിയതായി ചൈനീസ് ബഹിരാകാശ വകുപ്പിനെ ഉദ്ധരിച്ച് ഔദ്യോഗിക മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു.


ഓഷ്യാനസ് പ്രൊസെല്ലാറം എന്ന ചന്ദ്രോപരിതലത്തിലെ ഇതുവരെ ആരും എത്തിയിട്ടില്ലാത്ത പ്രദേശത്താണ് ചാംഗെ-5 പര്യവേക്ഷണം നടത്തുക. ഇവിടെയുള്ള ലാവാ സമതലത്തില്‍ നിന്നും സാംപിളുകള്‍ ശേഖരിച്ച് ഭൂമിയിലേക്ക് എത്തിക്കും. ചന്ദ്രന്റെ ഉല്‍പ്പത്തി സംബന്ധിച്ച കൂടുതല്‍ കാര്യങ്ങള്‍ കണ്ടെത്തുകയാണ് ലക്ഷ്യം.യുഎസും സോവിയറ്റ് യൂണിയനും മാത്രമാണ് ഇതുവരെ ചന്ദ്രോപരിതലത്തില്‍ നിന്നും സാംപിളുകള്‍ ശേഖരിച്ചത്. ഇതോടെ ചന്ദ്രനില്‍ നിന്നും സാംപിളുകള്‍ ശേഖരിക്കുന്ന മൂന്നാമത്തെ രാജ്യമായി ചൈന മാറും.




Tags:    

Similar News