കാബൂള്‍: താലിബാന്‍ സര്‍ക്കാരിന് ഔദ്യോഗിക അംഗീകാരം നല്‍കിയതിനു പുറമെ ചൈന അഫ്ഗാന് 31 ദശലക്ഷം ഡോളര്‍ ധനസഹായം പ്രഖ്യാപിച്ചു. അടിയന്തര സഹായമെന്ന നിലയിലാണ് പണം നല്‍കുക. അഫ്ഗാന്റെ അയല്‍രാജ്യങ്ങളായ പാകിസ്താന്‍, ഇറാന്‍, തജാക്കിസ്താന്‍, ഉസ്ബക്കിസ്താന്‍, തുര്‍ക്കമിനിസ്താന്‍ തുടങ്ങിയ രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി ഇക്കാര്യമറിയിച്ചത്.
ഭക്ഷ്യവസ്തുക്കള്‍, ധാന്യങ്ങള്‍, മരുന്ന്, കൊവിഡ് വാക്‌സിന്‍ തുടങ്ങിയവയാണ് സഹായമായി നല്‍കുകയെന്ന് വാങ് പറഞ്ഞു.
രാജ്യത്തിന്റെ പുനര്‍നിര്‍മാണ പ്രക്രിയയില്‍ മുഖ്യപങ്കാളി ചൈനയായിരിക്കുമെന്ന് താലിബാന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. മാനുഷികപ്രശ്‌നവും കൊവിഡ് മഹാമാരിയും അടക്കം അഫ്ഗാന്‍ പ്രതിസന്ധിയുടെ വക്കിലാണെന്ന് അദ്ദേഹം പറഞ്ഞു.
ചില രാജ്യങ്ങള്‍ അവരുടെ രാഷ്ട്രീയ, സാമ്പത്തിക, സാമ്പത്തിക ശക്തി ഉപയോഗിച്ച് അഫ്ഗാനില്‍ പ്രശ്‌നം സൃഷ്ടിക്കാന്‍ കാത്തിരിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞെങ്കിലും വിശദാംശങ്ങള്‍ നല്‍കിയില്ല.
അഫ്ഗാനുമായി നീണ്ട അതിര്‍ത്തി പങ്കുവയ്ക്കുന്ന രാജ്യമാണ് ചൈന.
പിന്‍മാറിയെങ്കിലും അഫ്ഗാനെ സഹായിക്കാന്‍ യുഎസ് ബാധ്യസ്ഥരാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
