എല്ലാ കക്ഷികളും വെടിനിര്‍ത്തല്‍ ഉത്തരവാദിത്തത്തോടെ പാലിക്കണമെന്ന് ചൈന

Update: 2026-04-20 09:57 GMT

ബീജിങ്: ഇറാനിയന്‍ പതാകയുള്ള കപ്പല്‍ യുഎസ് തടഞ്ഞുനിര്‍ത്തി പിടിച്ചെടുത്തതില്‍ ആശങ്ക പ്രകടിപ്പിച്ച് ചൈന. എല്ലാ കക്ഷികളും വെടിനിര്‍ത്തല്‍ ഉത്തരവാദിത്തത്തോടെ പാലിക്കണമെന്ന് ചൈന അറിയിച്ചു.

ഹോര്‍മുസ് കടലിടുക്കിലെ സ്ഥിതി വളരെ ദുര്‍ബലമാണെന്നും, സംഘര്‍ഷങ്ങള്‍ വര്‍ധിക്കുന്നത് ഒഴിവാക്കണമെന്നും കടലിടുക്കിലൂടെ സാധാരണ ഗതാഗതം പുനരാരംഭിക്കാന്‍ അനുവദിക്കുന്ന അന്തരീക്ഷം സൃഷ്ടിക്കണമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഗുവോ ജിയാകുന്‍ പറഞ്ഞു.

Tags: