ലോകത്തെ ആദ്യ 6ജി ഉപഗ്രഹം ചൈന വിജയകരമായി വിക്ഷേപിച്ചു

Update: 2020-11-07 18:11 GMT

ബീജിങ്:വിവരസാങ്കേതിക വിദ്യയില്‍ വന്‍ കുതിച്ചുചാട്ടമാകുമെന്ന് പ്രതീക്ഷിക്കുന്ന, ലോകത്തിലെ ആദ്യത്തെ 6 ജി ഉപഗ്രഹം ചൈന വിജയകരമായി വിക്ഷേപിച്ചു. നവംബര്‍ 6 ന് പ്രാദേശിക സമയം രാവിലെ 11:19 ന് ലോംഗ് മാര്‍ച്ച് 6 വിക്ഷേപണ വാഹനം തായ്‌വാന്‍ കോസ്‌മോഡ്രോമില്‍ നിന്ന് മറ്റു 12 ഉപഗ്രഹള്‍ക്കൊപ്പമാണ് ലോകത്തിലെ ആദ്യത്തെ ആറാം തലമുറ സെല്ലുലാര്‍ ടെസ്റ്റ് സാറ്റലൈറ്റ് ആയ 6 ജി ഭ്രമണപഥത്തിലെത്തിച്ചത്.

ടിനിയന്‍ 05 എന്നും അറിയപ്പെടുന്ന ഈ ഉപഗ്രഹം വികസിപ്പിച്ചെടുത്തത് ചെംഗ്ഡു ഗുക്‌സിംഗ് എയ്റോസ്പേസ് സയന്‍സ് ആന്‍ഡ് ടെക്നോളജിയാണ്. ചൈന യൂണിവേഴ്‌സിറ്റി ഓഫ് ഇലക്ട്രോണിക് സയന്‍സ് ആന്‍ഡ് ടെക്‌നോളജി, ബീജിംഗ് വീനാക്‌സിംഗ്‌കോംഗ് ടെക്‌നോളജി കമ്പനികള്‍ എന്നിവയും പങ്കാളികളായി. ഭൂമിയുടെ വിദൂര സംവേദനമാണ് ഇതിന്റെ പ്രധാന ലക്ഷ്യം. നഗര നിര്‍മ്മാണം, കൃഷി, വനം എന്നിവയിലെ ദുരന്ത നിരീക്ഷണം, സമാന സേവനങ്ങള്‍ ആവശ്യമുള്ള മറ്റ് വ്യവസായങ്ങള്‍ എന്നിവയാണ് ഉപഗ്രഹം കേന്ദ്രീകരിക്കുന്ന മേഖലകള്‍. പുതിയ ആശയവിനിമയ നിലവാരത്തിന്റെ ബഹിരാകാശ ആപ്ലിക്കേഷനുകള്‍ക്കുള്ള ഒരു ആഗോള പ്ലാറ്റ്‌ഫോമായി ഇത് മാറുമെന്നും പ്രതീക്ഷിക്കുന്നു.

Tags: