13,000 വൈഗൂര്‍ മുസ്‌ലിംകളെ അറസ്റ്റ് ചെയ്തതായി ചൈന

Update: 2019-03-19 04:14 GMT

ബീജിങ്: 2014ന് ശേഷം സിന്‍ജിയാങ്ങില്‍ നിന്നും 13000ലധികം വൈഗൂര്‍ മുസ്‌ലിംകളെ അറസ്റ്റ് ചെയ്‌തെന്നു സ്ഥിരീകരിച്ച് ചൈന. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ടാണ് നടപടിയെന്നാണ് വിശദീകരണം. പത്തുലക്ഷം വൈഗൂര്‍ മുസ്‌ലിംകളെ ചൈന തടങ്കലില്‍ വച്ചിരിക്കുകയാണെന്ന യുഎന്‍ ആക്ഷേപം നിലനില്‍ക്കവെയാണ് ചൈനയുടെ തുറന്നുപറച്ചില്‍.

എന്നാല്‍, അറസ്റ്റ് ചെയ്ത വൈഗൂര്‍ മുസ്‌ലിംകളെയും മറ്റ് മുസ്‌ലിം വിഭാഗങ്ങളേയും തൊഴില്‍ പരിശീലന കേന്ദ്രങ്ങളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന വിചിത്രവാദമാണ് ചൈന ആവര്‍ത്തിക്കുന്നത്. നിയമവിരുദ്ധമായി മതപ്രവര്‍ത്തനങ്ങള്‍ നടത്തിയ 30,645 പേരെ ശിക്ഷിച്ചെന്നും ചൈന വ്യക്തമാക്കി. കടുത്ത ശിക്ഷ വളരെ കുറച്ച് പേര്‍ക്ക് മാത്രമേ നല്‍കിയിട്ടുള്ളൂവെന്നാണ് വിശദീകരണം.

Tags:    

Similar News