ടിബറ്റിന് സമ്പൂര്‍ണ ഇലക്ട്രിക്ക് ബുള്ളറ്റ് ട്രെയിന്‍ നല്‍കി ചൈന

Update: 2021-06-26 08:59 GMT

ലാസ: ടിബറ്റില്‍ ആദ്യ സമ്പൂര്‍ണ ഇലക്ട്രിക്ക് ബുള്ളറ്റ് ട്രെയിന്‍ ഓടിച്ച് ചൈന. അരുണാചല്‍പ്രദേശിനോട് തൊട്ടടുത്തു കിടക്കുന്ന ടിബറ്റന്‍ പ്രദേശമായ നയിങ്ചി മുതല്‍ തലസ്ഥാനമായ ലാസ വരെയാണ് ബുള്ളറ്റ് ട്രെയിന്‍. ഇതിന് മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാന്‍ സാധിക്കും.


ട്രാക്കിന്റെ 90 ശതമാനത്തിലധികവും സമുദ്രനിരപ്പില്‍ നിന്ന് 3000 മീറ്റര്‍ ഉയരത്തിലാണ്് എന്ന പ്രത്യേകതയും ഈ പാതക്കുണ്ട്. സിചുവാന്‍ടിബറ്റ് റെയില്‍വേയുടെ 435.5 കിലോമീറ്റര്‍ വരുന്ന ലാസനയിങ്ചി സെക്ഷന്‍ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി (സിപിസി)യുടെ ശതാബ്ദിയാഘോഷത്തിന് മുന്നോടിയായി അടുത്ത മാസം ഉദ്ഘാടനം ചെയ്യാനുള്ള ഒരുക്കത്തിലാണ് ചൈന.




Tags:    

Similar News