യുഎന്‍ രക്ഷാസമിതിയില്‍ മസ്ഊദ് അസ്ഹറിനെതിരായ പ്രമേയം ചൈന വീറ്റോ ചെയ്‌തേക്കും

Update: 2019-03-13 11:44 GMT

ബീജിങ്: ജയ്‌ശെ മുഹമ്മദ് തലവന്‍ മസ്ഊദ് അസ്ഹറിനെ ആഗോളഭീകരവാദി പട്ടികയില്‍പെടുത്താനുള്ള പ്രമേയത്തെ യുഎന്‍ രക്ഷാസമിതിയില്‍ ചൈന എതിര്‍ക്കുമെന്ന് സൂചന. എല്ലാവരും അംഗീകരിക്കുന്ന പ്രമേയമാണ് യുഎന്‍ രക്ഷാസമിതിയില്‍ അവതരിപ്പിക്കേണ്ടതെന്നുമാണ് വീറ്റോ നടപടിയെ ചൈന വ്യക്തമാക്കിയത്. പ്രശ്‌നം ശാശ്വതമായി പരിഹരിക്കുന്നതാവണം പ്രമേയമെന്നും ചൈന നിലപാടെടുത്തു. മസ്ഊദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്നാണ് ഇന്ത്യയുടെ ആവശ്യം. ഇന്ത്യയുടെ ആവശ്യത്തിന് അമേരിക്കയും രക്ഷാസമിതിയിലെ മറ്റംഗങ്ങളും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. മുമ്പും ഇന്ത്യയടക്കമുള്ള മറ്റു രാജ്യങ്ങളുടെ സമാന ആവശ്യത്തെ വീറ്റോ അധികാരമുള്ള ചൈന എതിര്‍ത്തിരുന്നു.

Tags:    

Similar News