കുട്ടിയുടെ കൈ മുറിച്ചുമാറ്റപ്പെട്ട സംഭവം: കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി

Update: 2022-11-21 09:07 GMT

തലശ്ശേരി: തലശ്ശേരി ജനറല്‍ ആശുപത്രിയുടെ അനാസ്ഥയെത്തുടര്‍ന്ന് കുട്ടിയുടെ കൈ മുറിച്ചുമാറ്റപ്പെട്ട സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ആവശ്യപ്പെട്ടു. കളിക്കിടെ വീണ് കൈയെല്ല് പൊട്ടി തലശ്ശേരി ഗവ: ഹോസ്പിറ്റലിലെത്തിയ കുട്ടിയുടെ ചികില്‍സയില്‍ അനാസ്ഥ കാണിക്കുകയും രണ്ടാഴ്ചയോളം തെറ്റായ ചികില്‍സ നല്‍കി മാതാപിതാക്കളെ കബളിപ്പിക്കുകയുമായിരുന്നു.

ശേഷം കൈയുടെ ചലനം നഷ്ടപ്പെട്ട് സ്വകാര്യാശുപത്രിയില്‍ വച്ച് കുട്ടിയുടെ മുട്ടിന് താഴെ കൈ മുറിച്ചുമാറ്റപ്പെടുന്ന അതിദാരുണമായ സംഭവമാണുണ്ടായത്. ഡോക്ടര്‍ക്കും ആശുപത്രി അധികൃതര്‍ക്കുമെതിരേ നരഹത്യാ ശ്രമത്തിന് കേസെടുക്കണം. കൂടാതെ വകുപ്പുതലത്തില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും വെല്‍ഫെയര്‍ മുനിസിപ്പല്‍ കമ്മിറ്റി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. കണ്ണൂര്‍ സ്വകാര്യാശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന കുട്ടിയെ വെല്‍ഫെയര്‍ പാര്‍ട്ടി തലശ്ശേരി മുനിസിപ്പല്‍ പ്രസിഡന്റ് സാജിദ് കോമത്ത്, സെക്രട്ടറി എ പി അജ്മല്‍ എന്നിവര്‍ സന്ദര്‍ശിച്ചു.

Tags:    

Similar News