കുട്ടികളുടെ പാര്‍ക്ക് 'കളിയോടം' ഉദ്ഘാടനം ചെയ്തു

Update: 2020-09-07 14:50 GMT

കോഴിക്കോട്: ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് നിര്‍മിച്ച കുട്ടികളുടെ പാര്‍ക്ക് 'കളിയോടം' നാടക സംവിധായകന്‍ മനോജ് നാരായണന്‍ ഉദ്ഘാടനം ചെയ്തു. കാപ്പാട് ബീച്ചിന് സമീപത്തായി പഞ്ചായത്തിന്റെ കൈവശമുള്ള 45 സെന്റ് സ്ഥലത്താണ് 35 ലക്ഷം രൂപ ചെലവില്‍ പാര്‍ക്ക് നിര്‍മിച്ചത്. വൈകീട്ട് മൂന്ന് മുതല്‍ രാത്രി എട്ടുവരെയാണ് പ്രവര്‍ത്തന സമയം. മനോഹരമായ നടപ്പാതകള്‍, ഊഞ്ഞാലുകള്‍, സീസോ തുടങ്ങിയ കുട്ടികളുടെ കളിയുപകരണങ്ങളും ഇരിപ്പിടങ്ങള്‍, കഫേ, ശുചിമുറി തുടങ്ങിയവയും ക്രമീകരിച്ചിട്ടുണ്ട്. കളിയുപകരണങ്ങള്‍ക്കു പുറമേ കുട്ടികളുടെ ശാരീരിക ശേഷി വര്‍ധിപ്പിക്കാനുള്ള ഓപണ്‍ ജിമ്മും സജ്ജമാക്കിയിട്ടുണ്ട്. 14 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് ജിം ഉപയോഗപ്പെടുത്താം.

    പഞ്ചായത്ത് പ്രസിഡന്റ് അശോകന്‍ കോട്ട് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഷീബ വരേക്കല്‍, വാര്‍ഡ് മെംബര്‍ എന്‍ ഉണ്ണി, സ്ഥിരം സമിതി അധ്യക്ഷരായ ഇ അനില്‍കുമാര്‍, ഉണ്ണി തിയ്യക്കണ്ടി, ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായ ബിന്ദു ഇല്ലത്ത്, സബിത മേലാത്തൂര്‍, ഷബീര്‍ എളവനക്കണ്ടി, റസീ ഷാഫി സംസാരിച്ചു. അസി. എന്‍ജിനീയര്‍ കെ ഫാസില്‍ റിപോര്‍ട്ട് അവതരിപ്പിച്ചു.

Children's park 'Kaliyodam' was inaugurated





Tags: