ശുചീകരണ തൊഴിലാളികളുടെ മക്കള്‍ക്ക് പ്രീമെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം
കോട്ടയം: ആരോഗ്യ ഹാനിയ്ക്കിടയാക്കുന്ന വിധത്തിലുള്ള ശുചീകരണ തൊഴിലുകളില്‍ ഏര്‍പ്പെടുന്നവരുടെ മക്കള്‍ക്ക് പട്ടികജാതി വികസന വകുപ്പ് നല്‍കുന്ന പ്രീമെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. ഒന്നു മുതല്‍ പത്ത് വരെയുള്ള ക്ലാസ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് അര്‍ഹത. നിശ്ചിത ഫോറത്തിലുള്ള അപേക്ഷ , ജാതി, വരുമാന സര്‍ട്ടിഫിക്കറ്റ്, ബന്ധപ്പെട്ട മുനിസിപ്പാലിറ്റി /പഞ്ചായത്ത് സെക്രട്ടറിയുടെ സാക്ഷ്യപത്രം , ബാങ്ക് പാസ് ബുക്കിന്റേയും ആധാര്‍ കാര്‍ഡിന്റേയും പകര്‍പ്പ് എന്നിവ ബന്ധപ്പെട്ട ബ്ലോക്ക്/മുനിസിപ്പാലിറ്റി പട്ടികജാതി വികസന ഓഫിസില്‍ നല്‍കണം.