വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുള്ള അവധി ട്യൂഷന്‍ സെന്ററുകള്‍ക്കും മത സ്ഥാപനങ്ങള്‍ക്കും ബാധകം: ബാലാവകാശ കമ്മീഷന്‍

ഇത്തരം കാര്യങ്ങളില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരേ കര്‍ശന നടപടിയുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

Update: 2019-08-14 17:00 GMT

കോഴിക്കോട്: സംസ്ഥാനത്തും ജില്ലകളിലുമായി സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കായുള്ള അവധികള്‍ സണ്‍ഡേ സ്‌കൂളുകള്‍, ട്യൂഷന്‍ സെന്ററുകള്‍, മദ്‌റസകള്‍ മത സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് കൂടി ബാധകമാണെന്ന് ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ പി സുരേഷ്. ഇത്തരം കാര്യങ്ങളില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരേ കര്‍ശന നടപടിയുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

നിലവില്‍ പല സ്ഥാപനങ്ങളും ഈ നിയമം തെറ്റിച്ച്് പ്രവര്‍ത്തിക്കുന്നതായി ചൂണ്ടിക്കാട്ടി കുന്ദമംഗലം സ്വദേശി നൗഷാദ് തെക്കയില്‍ ബാലവകാശ കമ്മീഷന്‍ ചെയര്‍മാന് നല്‍കിയ പരാതിയുടെ പശ്ചാത്തലത്തിലാണ് കമ്മീഷന്‍ ഇക്കാര്യം വ്യക്തമാക്കിയത്.കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പു വരുത്തുവാന്‍ കൂടിയാണ് ചില അവധികള്‍ പ്രഖ്യാപിക്കപ്പെടുന്നത്.അവ പോലും കാറ്റില്‍ പറത്തുന്ന സ്ഥാപനങ്ങളുടെ നടപടി അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.

Tags: