നാണയം വിഴുങ്ങിയ കുട്ടിയുടെ മരണം: വീഴ്ചയില്ലെന്ന് ആലപ്പുഴ മെഡി. കോളജ് ആശുപത്രി സൂപ്രണ്ട്

Update: 2020-08-02 15:58 GMT

ആലപ്പുഴ: നാണയം വിഴുങ്ങി കുട്ടി മരിക്കാനിടയായ സംഭവത്തില്‍ ഡോക്ടര്‍മാരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടില്ലെന്ന് ആലപ്പുഴ മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. ആര്‍ വി രാംലാല്‍. കുട്ടിയുടെ എക്‌സറേയില്‍ ഗുരുതരമായ പ്രശ്‌നങ്ങള്‍ ഇല്ലായിരുന്നെന്നും അതുകൊ്ണ്ടാണ് വീട്ടിലേക്ക് തിരിച്ചയച്ചതെന്നും ട്യൂബ് വഴി നാണയം പുറത്തെടുക്കേണ്ട ആവശ്യമുണ്ടായിരുന്നില്ലെന്നും സൂപ്രണ്ട് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നു.

കണ്ടെയിന്‍മെന്റ് സോണിലാണെന്ന് പറഞ്ഞ് കുട്ടിയെ തിരിച്ചയച്ചിരുന്നുവെന്ന മാതാവിന്റെ പരാതിയില്‍ ആശുപത്രി അധികൃതര്‍ നേരത്തെ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ആരോഗ്യവകുപ്പ് മന്ത്രിയും അന്വേഷമം പ്രഖ്യാപിച്ചിട്ടുണ്ട്. ആലുവ താലൂക്ക് ആശുപത്രി, എറണാകുളം ജനറല്‍ ആശുപത്രി എന്നിവിടങ്ങളില്‍ നിന്നാണ് ആലപ്പുഴ മെഡി. കോളജിലേക്ക് കുട്ടിയെ റഫര്‍ ചെയ്ത് കൊണ്ടുവന്നത്.

ആലുവ കടങ്ങല്ലൂരില്‍ രാജു നന്ദിനി ദമ്പതികളുടെ മകന്‍ മൂന്നു വയസുകാരന്‍ പൃഥ്വിരാജാണ് നാണയം വിഴുങ്ങി മരിച്ചത്.

''കുട്ടിക്ക് ശ്വാസം മുട്ടലോ മറ്റ് അസുഖങ്ങളോ ഉണ്ടായിരുന്നില്ല. പരിശോധനയിലും കുട്ടിക്ക് ശ്വാസതടസ്സമോ വയര്‍ പെരുക്കമോ ഉണ്ടായിരുന്നില്ല. എടുത്ത രണ്ട് എക്‌സറേകളിലും നാണയത്തിന്റെ നിഴല്‍ ആമാശയത്തിലായിരുന്നു. ഈ കുട്ടിയെ കുട്ടികളുടെ വിഭാഗത്തിലെയും സര്‍ജറി വിഭാഗത്തിലെയും ഡോക്ടര്‍മാര്‍ പരിശോധിച്ചു. ശാസ്ത്രീയമായി ഈ കുട്ടിക്ക് ഓപ്പറേഷന്‍ ചെയ്യുകയോ ട്യൂബ് ഇട്ടു നോക്കേണ്ട ആവശ്യമോ ഇല്ല. സാധാരണ ഭക്ഷണം നല്‍കുകയും ധാരാളം വെള്ളം കുടിപ്പിക്കുകയും ചെയ്യാനും കുട്ടിയുടെ മലം നിരീക്ഷിക്കാനും അമ്മയെ ഉപദേശിച്ചു. ആവശ്യം ഉണ്ടെങ്കില്‍ ഒരാഴ്ച കഴിഞ്ഞ് വരാനും നിര്‍ദേശിച്ചു. ഡിസ്ചാര്‍ജ് ചെയ്യുന്ന സമയത്ത് കുഞ്ഞ് പൂര്‍ണ ആരോഗ്യവാന്‍ ആയിരുന്നു''- സൂപ്രണ്ടിന്റെ വാര്‍ത്താ കുറിപ്പില്‍ പറയുന്നു. 

Tags:    

Similar News