എടവണ്ണയില്‍ ഒന്നര വയസ്സുകാരന്‍ ഷോക്കേറ്റ് മരിച്ചു

Update: 2021-09-20 08:23 GMT

എടവണ്ണ: എടവണ്ണയില്‍ ഇതര സംസ്ഥാന തൊഴിലാളിയുടെ ഒന്നര വയസ്സുള്ള മകന്‍ ഷോക്കേറ്റ് മരിച്ചു. പത്തപ്പിരിയം പെരുവില്‍കുണ്ട് കോഴിഫാമില്‍ നിന്നാണ് കുട്ടിക്ക് ഇലക്ട്രിക് ഷോക്കേറ്റത്. ഉടനെ എടവണ്ണയിലെ രാജഗിരി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഫൊയ്ജു റഹ്മാന്‍ ജാഹിദ ബീഗം ഫമ്പതികളുടെ മകന്‍ മസൂദലോം ആണ് മരിച്ചത്. പോലിസ് നടപടികള്‍ക്കുശേഷം മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകും.